DweepDiary.com | ABOUT US | Saturday, 27 July 2024

യാത്രാ ദുരിതം: പരിഹാരം ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്

In main news BY P Faseena On 06 December 2023
കവരത്തി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ലഭിക്കാതെ കൊച്ചിയിൽ കുടുങ്ങികിടക്കുന്നവരെ പ്രശനം പരിഹരിച്ച് യാത്രാ സൗകര്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി ലക്ഷദ്വീപ് കോൺഗ്രസ്‌ അധ്യക്ഷൻ അഡ്വ. ഹംദുള്ളാ സഈദ്. കപ്പലുകൾ ലഭ്യമല്ലെങ്കിൽ ഇപ്പോൾ കൊച്ചിയിൽ തന്നെയുള്ള ചെറിയ പാണി വലിയ പാണി സ്പീഡ് വെസ്സലുകളും പരളി വെസ്സലും ഉപയോഗിച്ച് യാത്രക്കാരെ ദ്വീപുകളിൽ എത്തിക്കാനുള്ള അടിയന്തര സംവിധാനം ഒരുക്കണമെന്നും ഡോക്കിംഗ് പൂർത്തിയായിരിക്കുന്ന എം വി കോറൽസ് എത്രയും വേഗം ദ്വീപുകളിലേക്ക് സർവീസ് നടത്തണമെന്നും ഹംദുള്ള സഈദ് ആവശ്യപ്പെട്ടു.
എൻ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അജാസ് അക്ബർ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സലിം കവരത്തി എന്നിവരും പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY