ലക്ഷദ്വീപ് ഭാരത് ജോഡോ: താരീഖ് അന്‍വര്‍ യാത്രയില്‍ പങ്കുചേരും

കവരത്തി: ലക്ഷദ്വീപ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ലക്ഷദ്വീപിലെത്തി. തിങ്കളാഴ്ച്ച ഉച്ചയോടെ കപ്പല്‍ മാര്‍ഗമാണ് അമിനിയില്‍ എത്തിയത്.
അമിനിയില്‍ നടന്ന പൊതു പരിപാടിയില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.
പി.എം സെയ്തിന്റെ മകന്‍ ഹംദുള്ള സഈദിനെ നേതാവായി അംഗീകരിച്ചു എന്ന് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലായി. നിലവില്‍ ലക്ഷദ്വീപ് നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഹംദുള്ള സഈദിന് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്നും, വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് സംസാരിക്കുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
നാളെ അമിനിയില്‍ നടക്കുന്ന ലക്ഷദ്വീപ് ഭാരത് ജോഡോ യാത്രയില്‍ താരീഖ് അന്‍വര്‍ പങ്കെടുക്കും. ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മുന്‍ എം.പി യുമായ ഹംദുള്ള സഈദിന്റെ നേതൃത്വത്തില്‍ ജനുവരി 14 ന് കവരത്തിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ജനകീയ പ്രതിരോധം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ഫെബ്രുവരി പത്തിന് ആന്ത്രോത്തില്‍ യാത്ര അവസാനിക്കും.