DweepDiary.com | ABOUT US | Saturday, 27 July 2024

ലഹരിക്കെതിരെ നെടിയത്ത് ഗ്രൂപ്പിന്റെ ഷോര്‍ട്ട് ഫിലിം 'ഹൈ' റിലീസായി

In main news BY P Faseena On 21 January 2023
കവരത്തി: പുതുതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെയുള്ള സന്ദേശവുമായി നെടിയത്ത് ഗ്രൂപ്പ് ഷോര്‍ട്ട് ഫിലിം പുറത്തിറക്കി. 'ഹൈ' (HIGH) എന്ന പേരിട്ടിട്ടുള്ള ഷോർട്ട് മൂവി നെടിയത്ത് പ്രൊഡക്ഷന്റെ ബാനറിലാണ് റിലീസ് ചെയ്തിട്ടുള്ളത്.
യുവതലമുറയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പുതുതലമുറയെ ബോധവത്കരിക്കാനും. വീട് സ്വര്‍ഗ തുല്ല്യമായി സമാധാനത്തിന്റെ പുലരികള്‍ വിരിയാനും ലഹരി മുക്തപ്രചാരകരായി നമ്മളോരോരുത്തരും മാറണം എന്ന് നിർമാതാവ് പറഞ്ഞു.
ആകര്‍ഷ് കൊട്ടോളയാണ് ഡയറക്ടര്‍. നെടിയത്ത് നസീബ് പി.എസ് ഷെല്ലിരാജ് എന്നിവരാണ് നിര്‍മാതാക്കള്‍. ക്യാമറ ജിജീഷ് ബാലന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിയാദ് അല്‍സബ. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY