DweepDiary.com | ABOUT US | Thursday, 25 April 2024

മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം നേടി എം.എഫ്.വി ബ്ലൂഫിന്‍

In main news BY P Faseena On 13 November 2022
കവരത്തി: കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള നാഷണല്‍ മാരിടൈം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂബോര്‍ഡ് ഏര്‍പ്പെടുത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തന മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എം.എഫ്.വി ബ്ലൂഫിന്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തില്‍ നിന്നാണ് ബ്ലൂഫിന്‍ ഈ അംഗീകാരം നേടിയിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടായ റയിസുൽ മുഹഖീനിൽ കുടുങ്ങിയ 10 പേരുടെ ജീവൻ രക്ഷിച്ചതും, നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ട മിസ്ബാഹുലുലമിനെയും ബോട്ടിലെ അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയ സംഭവവും കണക്കിലെടുത്താണ് അംഗീകാരം. 18ന് ഗുജറാത്തിലെ ടെന്റ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പുരസ്കാരം സമ്മാനിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY