DweepDiary.com | ABOUT US | Saturday, 14 December 2024

ലക്ഷദ്വീപിലെ സ്കൂളുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

In job and education BY Web desk On 02 June 2024
കവരത്തി: 2024-25 അധ്യയന വർഷത്തിലേക്ക് ലക്ഷദ്വീപിലെ വിവിധ സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി സ്കൂൾ ടീച്ചർ (ലോവർ പ്രൈമറി & അപ്പർ പ്രൈമറി), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, നഴ്സറി ട്രെയിൻഡ് ടീച്ചർ, ആയ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോമുകൾ വഴി സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിൻ്റെയും പകർപ്പ് സഹിതം ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഓരോ ദ്വീപുകളിലേയും അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ദ്വീപുകളിലെ സ്കൂൾ പ്രിൻസിപ്പാൾ ഓഫീസുമായി ബന്ധപ്പെടുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY