DweepDiary.com | ABOUT US | Saturday, 27 July 2024

ലക്ഷദ്വീപിലെ പ്രഥമ സസ്യശാസ്ത്ര ഡോക്ടറേറ്റ് അൻസാറലിക്ക്

In job and education BY Web desk On 20 May 2024
കൽപ്പേനി: ലക്ഷദ്വീപിൻ്റെ സസ്യ വൈവിധ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് കൽപ്പേനി ദ്വീപ് സ്വദേശി കെസി അൻസാറലിക്ക് ഡോക്ടറേറ്റ്. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ സസ്യ ശാസ്ത്ര വിഭാഗം അധ്യാപകനും ഭാരതിയാർ സർവകലാശാലയിലെ ഗവേഷണ ഗൈഡുമായ ഡോ.എകെ അബ്‌ദുൽ സലാമിൻ്റെ മേൽനോട്ടത്തിലായിരു ന്നു ഗവേഷണം. ലക്ഷദ്വീപിന്റെ ജൈവ വൈവിധ്യം, പാരമ്പര്യ വൈദ്യത്തിൽ സസ്യങ്ങളുടെ ഉപയോഗം, നാട്ടറിവുകളുടെ വിവര ശേഖരം, സസ്യങ്ങളുടെ ശാസ്ത്രീയ വഗീകരണം, ആയുർവേദ സസ്യങ്ങളുടെ ആന്തരിക, രസതന്ത്ര പഠനം തുടങ്ങി വിവിധ മേഖലകൾ കോർത്തിണക്കിയായിരുന്നു ഗവേഷണം. കാലാവസ്ഥാ വ്യതിയാനവും ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ വികസന പ്രവർത്തനങ്ങളും പരമ്പരാഗത സസ്യ സമ്പത്തിനെ സമിപ ഭാവിയിൽ പൂർണമായും ഇല്ലാതാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
ദ്വീപിൻ്റെ സസ്യ വൈവിധ്യങ്ങളെയും പ്രകൃതിയേയും പാര മ്പര്യങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള വിനോദ സഞ്ചാര ത്തിനുള്ള വലിയ സാധ്യതകളെയും പഠനം ചൂണ്ടിക്കാട്ടുന്നു. നിലനിൽക്കുന്ന അത്യപൂർവങ്ങളായ സസ്യസമ്പത്തിന്റെ സംരക്ഷണവും, ഗവേഷണ പ്രവർത്തനങ്ങൾ തുടരേണ്ടത്തിന്റെ ആവശ്യകതയും പഠനം ശുപാർശ ചെയ്യുന്നു. കൽപേനി ദ്വീപിലെ സി.പി ഹംസയുടെയും കെ.സി മർളിയുടെയും മകനാണ്. ഭാര്യ: പി.കെ സാജിദ ബീഗം. മകൻ: മുഹമ്മദ് ഷാസിൻ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY