DweepDiary.com | ABOUT US | Saturday, 27 July 2024

ആകാശവാണി കവരത്തി നിലയത്തിൽ പ്രോഗ്രാം അവതാരകരാവാം

In job and education BY Web desk On 04 February 2024
കവരത്തി: ആകാശവാണി കവരത്തി നിലയത്തിൽ പ്രോഗ്രാം അവതാരകരായി താത്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുള്ള, അൻപതുവയസ്സിൽ താഴെ പ്രായമുള്ള, നിലവിൽ കവരത്തി ദ്വീപിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷ സമർപ്പിക്കാം. ഇതിലേക്കായി അപേക്ഷിക്കുന്നവരെ എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിക്കുക. പ്രക്ഷേപണയോഗ്യമായ ശബ്ദം, ഉച്ചാരണ മികവ്, മലയാളം ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ആനുകാലിക സംഭവങ്ങൾ - കലാസാഹിത്യ-സാംസ്ക്‌കാരിക കാര്യങ്ങൾ എന്നിവയിലുള്ള അറിവ് തുടങ്ങിയവയായിരിക്കും യോഗ്യരായവരെ കണ്ടെത്തുന്നതിനുള്ള പരിഗണനാവിഷയങ്ങൾ.
അപേക്ഷാഫീസ്, ജി.എസ്.റ്റി ഉൾപ്പെടെ 354 രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം കാക്കനാട് CEPZ ശാഖയിൽ PBBC REMITTANCE അക്കൗണ്ടിലേക്കാണ് ഫീസ് അടക്കേണ്ടത്. Account number: 10295186492, IFS Code: SBIN0009485.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ. പാസ്സ്പോർട് സൈസ് ഫോട്ടോ, അപേക്ഷാഫീസ് അടച്ചതിൻ്റെ ഒറിജിനൽ ബാങ്ക് രശീത് എന്നിവ സഹിതം ആകാശവാണി കവരത്തി നിലയത്തിൽ ലഭിക്കേണ്ട അവസാന തിയ്യതി 2024 ഫെബ്രുവരി 15. അപേക്ഷകരുടെ ഫോൺ നമ്പരും നിലവിലുള്ള മേൽവിലാസവും നിർബന്ധമായും അപേക്ഷയിൽ സൂചിപ്പിക്കേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY