DweepDiary.com | ABOUT US | Saturday, 14 December 2024

ആർമി ഉദ്യോഗസ്ഥൻ മരണപ്പെട്ടു

In death BY Web desk On 09 June 2024
ബാംഗ്ലൂർ: വൃക്ക രോഗത്തെ തുടർന്ന് ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരുന്ന കടമത്ത് ദ്വീപുകാരനായ ആർമി ഉദ്യോഗസ്ഥൻ മുഹമ്മദ് സലീം (35) മരണപ്പെട്ടു.
ഇന്ത്യൻ ആർമിയുടെ 196 ആർടി റെജിമെൻ്റിൽ ജമ്മു-കാശ്മീർ, ഡൽഹി, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ 14 വർഷമായി സേവനമനുഷ്ഠിച്ചു, നിലവിൽ ഹരിയാനയിലായിരുന്നു നിയമനം. ഏറെ നാളായി വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഉമ്മയും ഭാര്യയും വൃക്ക ദാനം ചെയ്തെങ്കിലും ചികിത്സ ഫലിക്കാതെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.
സൈനികൻ മുഹമ്മദ് സലീമിൻ്റെ അന്ത്യകർമങ്ങൾ ഇന്നലെ ഉച്ചയോടെ കർണാടക മണിപ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ പൂർണ്ണ സർക്കാർ/സൈനിക ബഹുമതികളോടെ നടന്നു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY