DweepDiary.com | ABOUT US | Friday, 29 March 2024

ഉപഭോക്താക്കളെ അറിയിക്കാതെ ബി‌എസ്‌എന്‍‌എല്‍ സേവന രീതിയില്‍ അടിമുടി മാറ്റം.

In technology BY Admin On 23 January 2015
ഉപഭോക്താക്കളെ അറിയിക്കാതെ ബി‌എസ്‌എന്‍‌എല്‍ വീണ്ടും മലക്കം മറിയുന്നു. സേവന നമ്പറില്‍ മാറ്റം വരുത്തിയ ബി‌എസ്‌എന്‍‌എല്‍ ആ വിവരം ദേശീയ മാധ്യമങ്ങളിലൂടെയോ സോഷ്യല്‍ മീഡിയ വഴിയോ പൊതു ജനങ്ങളെ അറിയിക്കാത്തത് ഇരുട്ടടിയായി. പലരും അവരുടെ എസ്‌ടി‌വി, വോയിസ് സര്‍വീസുകള്‍ പുന:ക്രമീകരിക്കാനാവാതെ വിഷമിച്ചു. സേവന രജിസ്ട്രേഷന്‍ നമ്പര്‍ 53733 ആണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. പുതിയ നമ്പര്‍ 123 ആണ്. കൂടാതെ ഓഫറുകള്‍, ജി‌പി‌ആര്‍‌എസ് എന്നിവ ആരംഭിക്കാന്‍ *124# അടിച്ച് അതില്‍ പറയുന്ന വിവരങ്ങള്‍ നല്‍കിയാലേ അവ സജീവമാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: www.keralatelecom.info/2014/12/bsnl-kerala-ussd-selfcare-new-sms-keywords-shotcodes-for-prepaid-mobile.html

SHARE YOUR FEEDBACK

RECENT IN THIS CATEGORY