DweepDiary.com | ABOUT US | Friday, 29 March 2024

പ്രിയപ്പെട്ട മംഗളയാന് ഒരു കത്ത് (വാട്സ്അപ്പില്‍ ഹിറ്റായ ഒരു പോസ്റ്റ്)

In technology BY Admin On 27 September 2014
വാട്സ്അപ്പില്‍ ഹിറ്റായ ഒരു പ്പോസ്റ്റാണ് ഈ ആഴ്ചത്തെ ടെക്നോ ന്യൂസില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയുടെ മാംഗല്‍യാണ്‍ പദ്ധതിയെ കുറച്ച് കാണിക്കുന്ന പാശ്ചാത്യരെ കളിയാക്കുന്ന ഈ പോസ്റ്റിന്‍റെ ഉല്‍ഭവം അറിയില്ലെങ്കിലും വളരെ പെട്ടെന്ന് ജനകീയമാവുകയാണുണ്ടായത്. പോസ്റ്റ് ചുവടെ:-


'ഉപരി' പഠനത്തിനായി ചൊവ്വയിൽ എത്തിയ വിവരം അറിഞ്ഞു. കേട്ടപ്പോൾ സത്യത്തിൽ കോരിത്തരിച്ച്‌ രോമ കൂപങ്ങൾ വരെ എഴുന്ന് അറ്റെൻഷനായി നിന്നു പോയി. നിനക്ക്‌ എല്ലാം അറിയാം എന്നാലും പറയുകയാണു.. നമ്മുടെ ഇല്ലായ്മയിൽ പോലും അത്‌ നിന്നെ അറിയിക്കാതെ ആണു വികസിപ്പിച്ചെടുത്ത്‌ അങ്ങോട്ട്‌ അയച്ചിരിക്കുന്നത്‌. അതു കൊണ്ട്‌ ഇനിയുള്ള സമയം മുഴുവൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ അയലോക്കകാരെല്ലാം നിന്റെ 'ഉയർച്ചയിലും', 'നേട്ടത്തിലും' കണ്ണു കടിച്ചിരിക്കുകയാണു. നിന്റെ വീഴ്ചയിൽ സന്തോഷിക്കാൻ തക്കം പാർത്തിരിക്കുകയാണു അവർ.

പിന്നെ നീയറിഞ്ഞോ.. വടക്കേലെ 'ചൈന' നമ്മുടെ അതിരു പിന്നെം മാന്തി. അവിടുത്തെ 'ചെറുക്കൻ' അതിന്റെ തലേന്നും നമ്മുടെ വീട്ടിൽ വന്ന് റൊട്ടിയും, ദാലും മൂക്കറ്റം തട്ടിയിട്ട്‌ പോയതാണു. നന്ദിയില്ലാത്ത ------ (Edited).

ആ പോട്ട്‌.. നീ അത്‌ ഒന്നും ഓർത്ത്‌ മനസ്സ്‌ വിഷമിപ്പിക്കണ്ട. ആ കാര്യം ഞങ്ങൾ മാനേജ്‌ ചെയ്തോളാം. നമ്മളെക്കാൾ താമസിച്ച്‌ പോയിട്ട്‌ നേരത്തെ അവിടെ സ്ഥാനം പിടിച്ച 'അമേരിക്കൻ മാവെനെ' നീ കറങ്ങുന്ന കൂട്ടത്തിൽ എപ്പോഴെങ്കിലും കണ്ടാൽ നമ്മുടെ കഴിവു കേടിനെ ഓർത്ത്‌ നിരാശ പെടരുത്‌. അവന്റെ വീട്ടുകാർ അവനെ അന്യായം തൊക ഡൊണേഷൻ കൊടുത്താണു അവിടെ സീറ്റൊപ്പിച്ച്‌ കൊടുത്തിരിക്കുന്നത്‌. അതു പോലെ തന്നെയാണു അവിടെ മറ്റുള്ള 'മാവെന്മാരുടെയും' 'മാവിമാരുടെയും' കാര്യം. അധികം തൊക മുടക്കാതെ മെറിറ്റിൽ പാസായി അവിടെ സീറ്റ്‌ കിട്ടിയ നമ്മളുടെ ഏഴയലോക്കത്തുള്ള ഭ്രമണ പഥത്തിൽ കൂടി പോലും കറങ്ങാൻ ഉള്ള യോഗ്യത ഇല്ലാത്തവർ ആണു ആ കൂട്ടർ എന്ന ബോധ്യം മനസ്സിൽ വെച്ച്‌ പുച്ഛത്തോടെ അവരെ ഒന്നു നോക്കി ഊക്കിളിച്ച്‌ ഒരു ചിരി ചിരിച്ചാൽ തീരാവുന്നതേ ഉള്ളു നമ്മുടെ നിരാശ.

അവന്മാരുടെ കമ്പനി കൂടി അങ്ങും ഇങ്ങും ഒക്കെ പോയി വെറുതെ 'ഇരുന്നു' സമയം കളയല്ല്. നന്നായി 'കറങ്ങി'ക്കോണം. അറിയാല്ലോ നിന്നിൽ ഞങ്ങൾ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ. അത്‌ കാക്കണം. പിന്നെ മുടക്കം വരാതെ ഫോട്ടം പിടിച്ച്‌ അയക്കണം. അധികം വലിച്ച്‌ നീട്ടുന്നില്ല.


വലിയ 'ആയുസ്സ്‌' നേർന്നു കൊണ്ട്‌ നിർത്തുന്നു...!!!

SHARE YOUR FEEDBACK

RECENT IN THIS CATEGORY