DweepDiary.com | ABOUT US | Friday, 29 March 2024

അഖിലേന്ത്യ സിവില്‍ സര്‍വീസ് കായിക ഇനത്തില്‍ അക്വാട്ടിക് ഇനത്തില്‍ ലക്ഷദ്വീപിന്റെ ആധിപത്യം

In sports BY Admin On 01 December 2014
കവരത്തി: ഗുജറാത്തില്‍ നടന്ന 2014-'15 വര്‍ഷത്തിലെ അഖിലേന്ത്യ സിവില്‍ സര്‍വീസ് കായിക മാമാങ്കത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി. അക്വാട്ടിക് വിഭാഗത്തില്‍ പത്തോളം ഇനങ്ങള്‍ക്ക് ശേഷം 11 സ്വര്‍ണം, 6 വെള്ളി, 5 വെങ്കലവുമായി ആകെ 22 മെഡലുകള്‍ കരസ്ഥമാക്കി.

1. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ സ്വര്‍ണം, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ വെള്ളി നേടിക്കൊണ്ട് ലക്ഷദ്വീപ് വിനോദ സഞ്ചാര വകുപ്പിലെ അബ്ദുല്‍ സമദ്
2. 400 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളിയുമായി ഇസ്മാഈല്‍ (ലക്ഷദ്വീപ് പോര്‍ട്ട്)
3. 50 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളിയുമായി ആമിര്‍ സുഹൈല്‍ (ലക്ഷദ്വീപ് പോര്‍ട്ട്).
4. 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് വെള്ളിയുമായി മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ (ലക്ഷദ്വീപ് പോര്‍ട്ട്).
5. കൂടാതെ 4 x 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലെയില്‍ നമ്മുടെ ടീം സ്വര്‍ണം നേടി ആമിര്‍ സുഹൈല്‍(ലക്ഷദ്വീപ് പോര്‍ട്ട്), നിസാര്‍(ലക്ഷദ്വീപ് പോര്‍ട്ട്), സവാദ്(ലക്ഷദ്വീപ് ശാസ്ത്ര സാങ്കേതിക വകുപ്പ്), അബ്ദുല്‍ സമദ്() എന്നിവരാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടി തന്നത്.
6. 4 x 100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടികൊണ്ട് അബ്ദുള്‍ മുത്തലിഫ് (ലക്ഷദ്വീപ് പോര്‍ട്ട്), അബ്ദുല്‍ സമദ്(ലക്ഷദ്വീപ് വിനോദ സഞ്ചാരം), ആമിര്‍ സുഹൈല്‍(ലക്ഷദ്വീപ് പോര്‍ട്ട്).
7. 200 മീറ്റര്‍ ഫ്രീ സറ്റൈലില്‍ വെങ്കലവുമായി മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ (ലക്ഷദ്വീപ് പോര്‍ട്ട്)
8. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണവുമായി അബ്ദുല്‍ സമദ് (ലക്ഷദ്വീപ് വിനോദ സഞ്ചാര വകുപ്പ്)
9. 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണവുമായി ഇസ്മാഈല്‍, വെള്ളിയുമായി ആമിര്‍ സുഹൈല്‍.
10. 50 മീറ്റര്‍ ബാക് സ്ട്രോക്കുമായി ലക്ഷദ്വീപ് പോര്‍ട്ടിലെ ഷാജഹാന്‍.

വിയജയികള്‍ക്ക് ദ്വീപ് ഡയറിയുടെ ആശംസകള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY