DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് സ്കൂള്‍ഗെയിംസില്‍ ആതിഥേയര്‍ക്ക് കിരീടം

In sports BY Admin On 30 October 2014
ആന്ത്രോത്ത്(29.10.14):- ഇരുപത്തിനാലാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് കൊടിയിറങ്ങി. വീണ്ടും കായികരംഗത്ത് ശക്തമായ ആധിപത്യം ഉറപ്പിച്ച് ആന്ത്രോത്ത്. 211 പോയിന്റോടെ ഓവറോള്‍ കിരീടം ആതിഥേയര്‍ സ്വന്തമാക്കി. ആന്ത്രോത്ത് തുടച്ചയായി പതിനൊന്നാം തവണയാണ് ചാമ്പ്യ ന്മാരാവുന്നത്. 85 പോയിന്റുമായി അഗത്തിയും 71 പോയിന്റുമായി മിനിക്കോയിയും തൊട്ട് പിറകില്‍. കൊച്ചു ദ്വീപായ ചെത്ത്ലാത്തിനോടൊപ്പം കവരത്തിയും അമിനിയും 56 പോയിന്റുമായി നാലാം സ്ഥാനം പങ്കിടുന്നു. വൈകുന്നേരം 4 മണിക്ക് സംഘടിപ്പിച്ച സമാപന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.രാജപ്പന്‍, ചെയര്‍പേഴ്സണ്‍ ശ്രീ.അല്‍ത്താഫ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. കൂടാതെ ഓരോ വ്യ ക്തിഗത ഇനത്തിലും ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കായി എം.പി. ശ്രീ.മുഹമ്മദ് ഫൈസല്‍ നല്‍കുന്ന ആയിരം രൂപ നല്‍കുകയും ചെയ്തു. ഇരുപത്തി അഞ്ചാമത് സ്കൂള്‍ ഗെയിംസിന് മിനിക്കോയി ആത്ഥിഥേയത്വം വഹിക്കും.
Score Board
Androth : 211
Agatti : 85
Minicoy : 71
Chetlat : 56
Kavaratti : 56
Amini : 56
Kadamat : 40
Kalpeni : 29
Kilthan : 17
Bithra: 0

SHARE YOUR FEEDBACK

RECENT IN THIS CATEGORY