DweepDiary.com | ABOUT US | Friday, 29 March 2024

ഇരുപത്തിനാലാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന് കൊടിയുയര്‍ന്നു.

In sports BY Admin On 20 October 2014
ആന്ത്രോത്ത് (19.10.14):- ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന് കൊടിയുയര്‍ന്നു. വൈകുന്നേരം സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വര്‍ണശബളമായ പരിപാടി ലക്ഷദ്വീപ് എം.പി. ശ്രീ.പി.പി മുഹമ്മദ് ഫൈസല്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ പരിപാടിക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ചെയര്‍മാന്‍ & പ്രിന്‍സിപ്പാള്‍ LSG ശ്രീ.രാജപ്പന്‍ നായര്‍ പരിപാടിയുടെ വിശദീകരണം നടത്തി. പരിപാടിക്ക് ആശംസയര്‍പ്പിച്ച് ചെയര്‍പേഴ്സണ്‍ ശ്രീ.അല്‍ത്താഫ് ഹുസൈന്‍, SDO ശ്രീ.ഇ.പി.ഹംസക്കോയ, SMC ചെയര്‍മാന്‍ ശ്രീ.ടി.എമുത്തുകോയ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ അധ്യക്ഷനായി പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ സദസ്യരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് ലക്ഷദ്വീപ് എം.പി ശ്രീ.പി.പി.മുഹമ്മദ് ഫൈസല്‍ പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്ത് സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി LSG ശ്രീ.കെ.കെ.മുത്തുകോയ നന്ദിയും രേഖപ്പെടുത്തി. ആന്ത്രോത്ത് സ്കൂളിലെ 600 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച Theme Display യും Aerobics ഉം കാണികളെയും അതിഥികളേയും ഒന്നടങ്കം കോരിത്തരിപ്പിക്കുന്നതുമായിരുന്നു. വിവിധ ദ്വീപുകളില്‍ നിന്നായി 657 മത്സരാര്‍ത്ഥികളാണ് കായികമാമാങ്കത്തില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരിക്കുന്നത്.
തത്സമയ സ്കോറുകളും വാര്‍ത്തകള്‍ക്കും http://www.lsgandroth2014.blogspot.in/ സന്ദര്‍ശിക്കുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY