മൊഹാലി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടി ബീച്ച് ബോയ്സ്
കിൽത്താൻ: മൊഹാലി റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 12 കിരീടം സ്വന്തമാക്കി ബീച്ച് ബോയ്സ്. വാശിയേറിയ മത്സരത്തിൽ മെറീന ബോയ്സിനെ നാല് റൺസിന് തോൽപ്പിച്ചു കൊണ്ടാണ് ബീച്ച് ബോയ്സ് ചാമ്പ്യൻമാരായി മാറിയത്. അറുപതിനായിരം രൂപയാണ് ചാമ്പ്യന്മാർക്ക് ലഭിക്കുക. 15 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് ബീച്ച് ബോയ്സ് നേടിയപ്പോൾ മെറീന ബോയ്സ് 15 ഓവറിൽ 192 റൺസ് നേടി. 106 റൺസ് നേടിയ കടമത്ത് ദ്വീപ് സ്വദേശി ഷംസീർ അലിയാണ് ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച്.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരം ബീച്ച് ബോയ്സ് പ്ലെയർ നവാസാണ്. 12 ക്യാച്ചുകളും 19 വിക്കറ്റുകളും 197 റൺസുമാണ് നവാസ് ടൂർണമെൻ്റിൽ നേടിയത്. 22 വിക്കറ്റുകൾ നേടിയ മുഹമ്മദ് ഫറൂക്കാണ് ടൂർണമെന്റിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റ് നേടിയ താരം. 355 റൺസ് നേടിയ മുസ്താഖ് അഹമ്മദ് ആണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
കിൽത്താൻ കോർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ശിഹാബ്, മുൻ ഡിപി മെമ്പറും റിട്ടേർഡ് അധ്യാപകനുമായ കുഞ്ഞിമാഷ്, ടൂർണമെന്റ് ചെയർമാൻ ഇർഫാൻ ഖാൻ എന്നിവർ ചേർന്ന് ചാമ്പ്യന്മാർക്ക് ട്രോഫി കൈമാറി.