പ്രൈസ് മണി ഇൻ്റർ ഐലൻ്റ് ഫുട്ബോൾ ചാമ്പ്യൻമാരായി അമിനി
കടമത്ത്: പതിമൂന്നാമത് പ്രൈസ് മണി ഇൻ്റർ ഐലൻ്റ് ഫുട്ബോൾ ചാമ്പ്യൻമാരായി അമിനി ദ്വീപ്. കലാശപോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അമിനി ദീപ വിജയിച്ചു. കളിയുടെ പതിനാലാം മിനിറ്റിൽ ഫത്താഹ് നേടിയ ഗോളിലൂടെയാണ് ഇൻ്റർ ഐലൻ്റ് പ്രൈസ് മണി ടൂർണമെന്റ് കിരീടം അമിനി ദ്വീപ് സ്വന്തമാക്കിയത്.