സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്:മെഡല്‍വേട്ടയുമായി ലക്ഷദ്വീപ്
വാറങ്കല്‍: തെലുങ്കാനയിലെ വാറങ്കലില്‍ നടക്കുന്ന 34ാമത് സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനവുമായി ലക്ഷദ്വീപ് താരങ്ങള്‍. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ് ജമ്പില്‍ 5.6 മീറ്റര്‍ ചാടി മുബസ്സിന മുഹമ്മദ് സ്വര്‍ണമെഡല്‍ നേടി.അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡെക്ലാതോണില്‍ മുഹമ്മദ് ഷാഹുല്‍ വെങ്കലമെഡലും അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രയാതലോണില്‍ മുസൈന മുഹമ്മദും അണ്ടര്‍ 16 ലോങ് ജമ്പില്‍ ഹസീന ഫര്‍സാനയും സ്വര്‍ണമെഡലുകൾ നേടി.
ഒക്ടോബര്‍ 15 ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 17 ന് അവസാനിപ്പിക്കും.
ഒക്ടോബര്‍ 15 ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 17 ന് അവസാനിപ്പിക്കും.