മാസാ പ്രീമിയർ ഫൂട്സാൽ സീസൺ 2 ന് തുടക്കം: ജനശ്രദ്ധ ആകർഷിച്ച് ടീമംഗങ്ങളുടെ പ്രതിഷേധം

ചെത്ത്‌ലാത്ത്: മാസാ പ്രീമിയർ ഫൂട്സാൽ സീസൺ 2 ന് കൊടിയേറി. ചെത്ത്‌ലാത്തിലെ
കലാകായിക സാംസ്കാരിക മേഖലയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച് വരുന്ന മാസ യുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ്. മാസ ചെയർമാൻ യൂസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു ചെയർമാൻ സക്കരിയ അധ്യക്ഷത വഹിച്ചു.
ചെത്ത്‌ലാത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ഫുട്ബോൾ ടർഫിൽ വെച്ചാണ് മത്സരങ്ങൾ. ടൂർണ്ണമെൻ്റിൽ 14 ഓളം ടീമുകൾ പങ്കെടുക്കുന്നുണ്ട്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുമുള്ള താരങ്ങളെ ഉൾക്കൊള്ളിച്ചുള്ള ടീമുകളെയാണ് ക്ലബുകൾ കളത്തിലിറക്കിയിരിക്കുന്നത്.
ടൂർണമെന്റിൽ ദ്വീപ് നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ശ്രദ്ധനേടാനും ടീമംഗങ്ങൾക്ക് കഴിഞ്ഞു. മാസങ്ങളായി തുടരുന്ന ഇന്ധന ക്ഷാമവും അതുമൂലം ഉണ്ടാകുന്ന പവർകട്ടിനുമെതിരെയായിരുന്നു യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധം.
മത്സരത്തിന് മുന്നോടിയായി ഓരോ ടീമിലേയും അംഗങ്ങൾ പ്ലക്കാർഡുകൾ ഏന്തി പ്രശ്നങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ഉയർത്തിക്കൊണ്ടുവന്ന് പ്രതിഷേധിക്കുകയായിരുന്നു. പുകയില വിരുദ്ധ ദിനമായ ഇന്നലെ മത്സരത്തിന് മുന്നോടിയായി പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണവും നടത്തി.