DweepDiary.com | ABOUT US | Saturday, 20 April 2024

ഇറ്റലിയിൽ പന്തുതട്ടാൻ മിനിക്കോയ് സ്വദേശി ഹാഷിര്‍ മാണിക്ഫാന്‍

In sports BY P Faseena On 28 March 2023
മിനിക്കോയ്: ഇറ്റലിയില്‍ നടക്കുന്ന അണ്ടര്‍ 13 ടൂര്‍ണമെന്റില്‍ മിനിക്കോയ് സ്വദേശി ഹാഷിര്‍ മാണിക്ഫാന് പന്ത്തട്ടാൻ അവസരം . ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ ക്ലബുകളടങ്ങുന്ന ഗ്രൂപ്പിലാണ് മിലാന്‍ അക്കാദമി കേരള ടീമും ഏറ്റുമുട്ടുന്നത്.
മിനിക്കോയ് സ്വദേശികളായ അബ്ദുള്‍ നാസറിന്റെയും ഷംഷാദ് ബീഗത്തിന്റെയും മകനാണ് ഹാഷിര്‍. എസി മിലാന്‍ അക്കാദമി കോച്ച് ആല്‍ബര്‍ട്ടോ ലക്കാന്‍ഡെലെയാണ് ഹാഷിറിന്റെ പരിശീലകന്‍. ഏപ്രില്‍ അഞ്ചിന് ഇറ്റലിയിലേക്ക് പോകുന്ന ടീം 7,8,9 തീയതികളില്‍ മത്സരത്തിനിറങ്ങും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY