ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ് സമാപിച്ചു: ആന്ത്രോത്തിന് ഇരട്ടക്കിരീടം

അഗത്തി: അഗത്തിയിൽ നടന്ന 12ാമത് അഡ്മിനിസ്ട്രേറ്റർസ് ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്ന് സമാപനം. ടൂർണമെന്റ്ന്റെ അവസാന ദിവസമായ ഇന്നലെ നടന്ന ഫുട്ബോൾ മത്സരത്തിൽ
ആതിഥേയരായ അഗത്തിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ ആന്ത്രോത്ത് പരാജയപ്പെടുത്തി.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയതിനു പിന്നാലെ റഫറി പെനാൽട്ടി ഷൂട്ടൗട്ട് തീരുമാനിക്കുകയായിരുന്നു.
അതേസമയം ടൂർണമെന്റ്ൽ നടന്ന വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യൻമാരായി. കവരത്തിയുമായുള്ള മത്സരത്തിൽ 3-1നാണ് ആന്ത്രോത്ത് കവരത്തിയെ പരാജയപ്പെടുത്തിയത്. അഗത്തി മിനി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ടൂർണമെന്റ്ന്റെ സമാപന ചടങ്ങുകൾ.
ഫോട്ടോ: പർവേഷ് മുഷ്‌റഫ് അഗത്തി