DweepDiary.com | ABOUT US | Sunday, 10 December 2023

കളിസ്ഥലങ്ങൾ തുറക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം

In sports BY AMG On 19 July 2021
കവരത്തി (18/07/2021): ലക്ഷദ്വീപിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് പ്രതിസന്ധി മൂലം നിശ്ചലമായിരുന്ന കായിക മേഖല വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം. കോവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞുവന്ന സാഹചര്യത്തിലാണ് ദ്വീപ് ഭരണകൂടം ഇത്തരമൊരു ഉത്തരവുമായി രംഗത്ത് വരുന്നത്. നിലവിൽ ലക്ഷദ്വീപിൽ ആകെ മൊത്തം 73 ആക്റ്റീവ് കേസുകളാണ് നിലനിൽക്കുന്നത്.

കായിക മേഖല പുനരാരംഭിക്കുന്നത് മൂലം ജനങ്ങളുടെ രോഗപ്രതിരോധ ശേഷി, കായിക സ്ഥിരത, സാമൂഹിക സ്വഭാവം മുതലായവ മെച്ചപ്പെടുമെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തൽ. മാസങ്ങൾക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുന്നതിനെ ആവേശത്തിലാണ് ലക്ഷദ്വീപിലെ യുവാക്കളും കുട്ടികളും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY