DweepDiary.com | Tuesday, 16 July 2019

രണ്ടാമത് ലക്ഷദ്വീപ് ക്രോസ്സ് കണ്‍ട്രി ഓട്ടം - അമിനി ചാമ്പ്യന്മാര്‍

In sports / 03 January 2019
കവരത്തി- ദേശീയ ക്രോസ്സ് കണ്‍ട്രീ സെലക്ഷന്‍ മീറ്റിന്റെ ഭാഗമായി നടത്തപ്പെട്ട രണ്ടാമത് ലക്ഷദ്വീപ് ക്രോസ്സ് കണ്‍ട്രീ ഓട്ടത്തില്‍ അമിനിക്ക് ഒന്നാം സ്ഥാനവും കില്‍ത്താന്‍, കല്‍പേനി ടീമുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. ആദ്യമായി ഫിനിഷ് ചെയ്ത ആറ് പേര്‍ക്കാണ് ദേശീയ ക്രോസ്സ് കണ്‍ട്രീക്ക് സെലക്ഷന്‍ കിട്ടിയത്.. ജനുവരി 20 മധുരയില്‍ വെച്ച് നടക്കുന്ന ദേശീയ ക്രേസ്സ് കണ്‍ട്രി മീറ്റില്‍ ഇവര്‍ ലക്ഷദ്വീപിനെ പ്രനിധീപൃകരിച്ച് പങ്കെടുക്കും. ഇത് നാലാമത്തെ തനണയാണ് ദേശീയ തലത്തില്‍ ലക്ഷദ്വീപ് മാറ്റുരയ്ക്കുന്നത്. ഈ വര്‍ഷത്തെ സെലക്ഷനില്‍ ഫിനിഷ്ചെയ്ത ആദ്യത്തെ 10 പേരും മുന്‍ വര്‍ഷത്തെ റെക്കാഡുകള്‍ ഭേദിച്ചാണ് ഫിനിഫ് ചെയ്തത്. ഇത്കൊണ്ട് ഏറെ പ്രതീക്ഷയോടെ ദേശീയ ക്രോസ്സ് കണ്‍ട്രീ ഓട്ടം ദ്വീപുകാര്‍ കാത്തിരിക്കുന്നു. വിജയികള്‍ക്കുള്ള ട്രോഫിഡെപ്യൂട്ടി കളക്ടര്‍ ശ്രീ.ടി.കാസിം, ചെയര്‍പേഴ്സണ്‍ ശ്രീ.ടി.അബ്ദുല്‍ഖാദര്‍, വൈസ് ചെയര്‍പേള്സണ്‍ ശ്രീ. നസീര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.
ഒന്നാം സ്ഥാനം- മുഹമ്മദ് സലീല്‍ ഉബൈദുള്ളാ- അമിനി
രണ്ടാം സ്ഥാനം-മുഹമ്മദ് അലി അഫ്ത്തര്‍.പി.വി- കില്‍ത്താന്‍
മൂന്നാം സ്ഥാനം- മുഹമ്മദ് ഇഖ്ബാല്‍- അമിനി
നാലാം സ്ഥാനം- ഉമര്‍ ഫാറുഖ് - കല്‍പേനി
അഞ്ചാം സ്ഥാനം- നൗഫല്‍- അമിനി
ആറാംസ്ഥാനം- മുഹമ്മദ് അല്‍ തുഫൈല്‍- കില്‍ത്താന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY