DweepDiary.com | Monday, 23 July 2018

ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന് തുടക്കമായി

In sports / 14 May 2018
കവരത്തി (14/05/2018): ലക്ഷദ്വീപിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റ് ആയ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ (കെ എൽ എഫ്) ഒമ്പതാം സീസണിന് തുടക്കമായി. പി ഹബീബ് ഉത്ഘാടനം ചെയ്തു. കെ അഹ്മദ് അലി ( ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ) , പി മുജീബ് റഹ്മാൻ ( ലക്ഷദ്വീപ് സ്വിമ്മിങ് കോച്ച് ) , എം മുഹമ്മദ് റാഫി ( കെ എൽ എഫ് ചെയർമാൻ ) തുടങ്ങിയവർ പങ്കെടുത്തു.

കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ ദിവസേന രണ്ടു കളികളാണ് നടക്കുന്നത്. ഐ എസ എൽ മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ ഉ എഫ് സി, പുഷ്പ എഫ് സി , വിക്ടറി ക്ലബ്, റിഥം, ഷാർക്‌ എഫ് സി , തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഗോപാല ടീമുകളിലും മലയാളി താരങ്ങൾ അണിനിരക്കുന്നു. ടൂർണമെന്റിന്റെ ഫൈനൽ മത്സരം മെയ് 15 ന് നടക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY