ചരിത്രം ആവര്‍ത്തിച്ച് ആന്ത്രോത്ത് - അടുത്ത മേള അമിനിയില്‍
അഗത്തി (31/10/2016): പടമൈതാനത്ത് പൊടി പാറിച്ച് കളിക്കളം ആളൊഴിഞ്ഞു. നിരാശയുടേയും സന്തോഷത്തിന്റെയും അശ്രുക്കള്‍ പൊഴിഞ്ഞ് നനഞ്ഞ മണ്ണില്‍ കപ്പേന്താന്‍ ടീമുകള്‍ അണയവെ നീണ്ട പരിശ്രമത്തിന്‍റെ മുദ്രപ്പതിപ്പിച്ച കപ്പ് ഉയര്‍ത്തി ആരവമുയര്‍ന്നു. 26 തവണ സ്കൂള്‍ കായിക മേള അരങ്ങേറിയപ്പോള്‍ 18 തവണയും കരുത്ത് തെളിയിച്ച് ആന്ത്രോത്ത് ചരിത്രത്തിലായി. തുടര്‍ച്ചയായി 13 മത്തെ തവണയാണ് ആന്ത്രോത്ത് ചാംപ്യന്‍മാറാവുന്നത്. 147 പോയോയിന്റോടെയാണ് ആന്ത്രോത്ത് ചാംപ്യന്‍മാറാവുന്നത്. 112 പോയിന്റോടെ കവരത്തി റണ്ണേയ്സ് അപ്പും 99 പോയിന്‍റോടെ അമിനി സെക്കന്‍ഡ് റണ്ണേയ്സ് അപ്പിന്‍റെയും ട്രോഫിയേന്തി. വിജയികള്‍ക്കുള്ള കപ്പ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കൈമാറി. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം ഓരോ വിഭാഗത്തിലേയും വ്യക്തിഗത ചാംപ്യന്‍മാര്‍ക്ക് പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് വേണ്ടി കവരത്തിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ദിനത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലാണ് ഇവരെ ബഹുമാനിക്കുക.