ഗോൾഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ രണ്ട് തലമുറകള്‍ തമ്മിലുള്ള മല്‍സരം ആവേശമായി
കവരത്തി (12/07/2016): ഒരുപാട് മികച്ച കായികതാരങ്ങളെയും കലാകാരന്മാരെയും നാടിനു സമ്മാനിച്ച ഗോൾഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 25 ആം വാർഷികം പ്രമാണിച്ചു നടത്തപെടുന്ന സീനിയർസും ജൂനിയേയ്സും തമ്മിലുള്ള കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ നടന്ന ഫുട്ബോള്‍ മത്സരത്തിൽ സീനിയേയ്സിന് വിജയം. പരിചയ സമ്പന്നരായ സീനീയര്‍ ടീം പ്രായത്തെ വകവെക്കാതെ ഗ്രൌണ്ട് കൈയ്യടക്കിയപ്പോള്‍ മുഴുവന്‍ കാണികളുടേയും പ്രോല്‍സാഹനം എറ്റ് വാങ്ങി. ജൂനിയേയ്സിനെ വെറും ഒരു ഗോളിനാണ് സീനിയേയ്സ് തളച്ചത്. രണ്ടു തലമുറകൾ തമ്മിലുള്ള അത്യതികം ആവേശകരമായ മത്സരം സീനിയേയ്സിനെ സംബന്ധിച്ചിടത്തോളം കാല്‍പന്ത് കളിയുടെ ഓർമകളിലേക്കുള്ള ഒരു മടങ്ങി പോക്ക് കൂടിയായിരുന്നു.