DweepDiary.com | ABOUT US | Friday, 19 April 2024

താജുല്‍ ഉലമാ സുന്നീസെന്റിന് ശിലയിട്ടു

In religious BY Admin On 16 March 2016
കടമത്ത്(11.3.16):- എസ്.എസ്.എഫ് കടമത്ത് സെക്ടര്‍ ദ്വീപിന്റെ ഹൃദയഭാഗത്ത് ജുമാമസ്ജിദിന്റെ സമീപം നിര്‍മ്മിക്കുന്ന താജുല്‍ ഉലമാ സുന്നീസെന്റിന്റെ ശിലാസ്താപനം മര്‍ക്കസ് ജനറല്‍മാനേജര്‍ സി.മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ജാഫര്‍കോയാ തങ്ങള്‍ കൊല്ലം , അയ്യൂബ് സഖാഫി കൊല്ലം , കടമം ഖാസി ബി.സി.ഹാമിദ് മദനി, അസ്സഖാഫാ ഹയര്‍സെക്കണ്ടറി മദ്രസാ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റസാഖ് സഖാഫി, എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുനീര്‍ ജൗഹരി, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, ഡെപ്യൂട്ടി സെക്രട്ടറി മാലിക് ദീനാര്‍, സുന്നീസെന്റര്‍ പ്രിന്‍സിപ്പാള്‍ അബ്ദുറഹ്മാന്‍ സഖാഫി, അഡ്വ.ഷംവീല്‍ സഖാഫി മര്‍ക്കസ്, അബൂബക്കര്‍ അഹ്സനി തെന്നല, ജാഫര്‍ അലി കാമില്‍ സഖാഫി മര്‍ക്കസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ശിലാ സ്താപനത്തോടനുബന്ധിച്ച് നടന്ന മദീന ബുര്‍ദാ മജ്ലിസ് ഷുക്കൂര്‍ ഇര്‍ഫാനി ചമ്പരിക്ക നേതൃത്വം നല്‍കി. മാസ്റ്റര്‍ ഷമ്മാസ് മാംഗലൂര്‍, ഷാഹിന്‍ ബാബു താനൂര്‍, നിസാം പെരുന്തല്‍മണ്ണ, ഇന്‍ഷാദ് പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY