DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപ് ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

In religious BY Admin On 08 April 2015
കോഴിക്കോട്(8.4.15):- ലക്ഷദ്വീപ് ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു. രാവിലെ ഇടിയങ്ങര അലാഉദ്ദീന്‍ ഹിമ്മാസി തങ്ങളുടേയും ജിഫ്രിതങ്ങളുടേയും മഖാം സിയാറത്തോടെ ആരംഭിച്ച സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ഘാടനം ചെയ്തു. വി.പി.എം.ഫൈസി വല്യാപള്ളി, സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി കവരത്തി, സയ്യിദ് എ.ബി.കോയാതങ്ങള്‍ മദനി, യൂസഫ് സഖാഫി കടമത്ത്, ഹംസക്കോയ സഖാഫി കവരത്തി, അബൂബക്കര്‍ ബാഖവി ആന്ത്രോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സമസ്ത മുശാവറാംഗം എന്‍.അലി മുസ്ലിയാര്‍ തസവ്വഫിന്റെ പാഠം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഉച്ചക്ക് ശേഷം നടന്ന രണ്ടാമത്തെ സെഷന്‍ എസ്.എസ്.യൂസഫ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പണ്ഡിത ദര്‍മ്മം എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. സംഘടന സംഘാടനം എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ക്ലാസ്സെടുത്തു. മുഖ്താര്‍ ഹസ്രത്ത്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ദ്വീപുകളെ പ്രതിനിധീകരിച്ച് നിരവധി പണ്ഡിതന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY