DweepDiary.com | ABOUT US | Friday, 29 March 2024

SKSSF -TREND: സൗജന്യ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

In religious BY Admin On 01 October 2014
അമിനി(30.09.14):-എസ്.കെ.എസ്.എസ്.എഫിന്റെ കീഴ് ഘടകമായ TREND ന്റെ ആഭിമുഖ്യത്തില്‍ അമിനി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് LDC/MSE/STENO തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ എഴുതുന്ന മത്സരാര്‍ത്ഥികള്‍ക്കായി സൗജന്യ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഒന്നരമാസത്തോളമായി നടന്നുവന്ന ക്ലാസ്സില്‍ വിവിധ ദ്വീപുകളില്‍ നിന്നായി നൂറോളം മത്സരാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുത്തു. ഗണിതം, ശാസ്ത്രം, ചരിത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. TREND അമിനി യൂണിറ്റിന്റെ പ്രഥമ പരിപാടിയായിരുന്നു ഇത് വന്‍ വിജയമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ത്ഥികളുടെ സഹകരണവും SKSSF പ്രവര്‍ത്തകരുടെ സഹകരണവുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രചോദനം നല്‍കിയതെന്ന് ട്രന്‍ഡിന്റെ കണ്‍വീനര്‍ ശ്രീ.മുഹമ്മദ് യാസീന്‍ മാസ്റ്റര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ക്ലാസ്സിന്റെ അവസാന ദിവസം ചായ സല്‍ക്കാരും മാതൃകാ പരീക്ഷയും സംഘടിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY