റഹ്മത്തുല്‍ ലില്‍ ആലമീന്‍ നബി ജന്മദിനത്തിന് സ്വാഗതം...

കവരത്തി- പ്രവാചകന് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ദ്വീപുകളില്‍ തുടക്കം. ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്. മദ്രസകളില്‍ തോരണങ്ങല്‍ തൂക്കിയും വെള്ളപൂശിയും വര്‍ണ്ണ ലൈറ്റുകള്‍ തൂക്കിയും അലങ്കരിച്ചു. ദ്വീപുകാര്‍ക്ക് പെരുന്നാള്‍ പോലെ ആഘോഷിക്കുന്ന ഒരു ആഘോഷമാണ് നബിദിനം. മദ്രസ്സകളില്‍ മതപ്രഭാഷണ പരമ്പരനടക്കും. അതേപോലെ എല്ലാ വീടുകളിലും മൗലൂദ് (മദ്ഹ്) പാരായണവുമുണ്ടാകും. റബീഉല്‍ അവ്വല്‍ 12 (ഞായറാഴ്ച) വരെ ഇത് നീളും. നബിദിന റാലികളും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മസ്തരപരിപാടികളും മദ്രസാ കേന്ദ്രീകരിച്ച് നടത്തപ്പെടും. പന്ത്രണ്ടിലെ ചീരണി വിതരണത്തോടെ പരിപാടികള്‍ക്ക് സമാപനമാനമാകും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇപ്രാവശ്യം വിദേശികൾക്ക് ഹജ്ജ് ഇല്ല - സ്വദേശികളെ മാത്രമാക്കി ഹജ്ജ് കർമ്മം പരിമിതപ്പെടുത്തി
- റഹ്മത്തുല്‍ ലില്‍ ആലമീന്‍ നബി ജന്മദിനത്തിന് സ്വാഗതം...
- ലക്ഷദ്വീപ് ഹാജിമാർ പ്രവാചക നഗരിയിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു
- ലക്ഷദ്വീപ് ഹാജിമാർക്ക് കൊച്ചിയിൽ സ്വീകരണം
- മർകസിന്റെ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ ലക്ഷദ്വീപിൽ ആരംഭിക്കാൻ തീരുമാനം