DweepDiary.com | ABOUT US | Sunday, 10 December 2023

ലക്ഷദ്വീപ് ഹാജിമാർക്ക് കൊച്ചിയിൽ സ്വീകരണം

In religious BY AMG On 14 July 2019
വർഷത്തെ ഹജ്ജ് കർമത്തിന് പുറപ്പെട്ട ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടകർക്ക് കൊച്ചിയിൽ ഊഷ്മള വരവേൽപ്പ്. ജോൺ ഫെർണാണ്ടസ് എം എൽ എ, മുൻ എം എൽ എ. എ എം യൂസുഫ്, ലക്ഷദ്വീപ് എക്‌സിക്യൂട്ടീവ് ഓഫീസർ മുത്തുക്കോയ, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഓഫീസർ എൻ പി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് തീർഥാടകരെ കൊച്ചി തുറമുഖത്ത് സ്വീകരിച്ചത്.

ലക്ഷദ്വീപിൽ നിന്ന് 342 പേരാണ് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്നത്. മൂന്ന് കപ്പലുകളിലായാണ് ഇവർ എത്തിയത്. 14ന് 2.05ന് നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയിന്റിൽ നിന്നാണ് ഇവർ യാത്രയാകുന്നത്. നാളെ ഇവർ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തും. എറണാകുളത്തെ വിവിധ ഹോട്ടലുകളിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY