DweepDiary.com | ABOUT US | Saturday, 20 April 2024

കാന്തപുരം മുസ്ലാര്‍ ലക്ഷദ്വീപില്‍

In religious BY Admin On 09 February 2019
കവരത്തി (09/02/2019) മര്‍കസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായും കവരത്തി ബാഖിയാത്തു സാലിഹാത്ത് മദ്രസ്സയുടെ ഉല്‍ഘാടനത്തിനും കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ ലക്ഷദ്വീപിലെത്തി. തുടര്‍ന്ന് മര്‍കസ് എക്‌സലന്‍സി മീറ്റുകളില്‍ സംസാരി‍ച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മറ്റു പൗരപ്രമുഖര്‍ പങ്കെടുത്തു.

മതപരമായി ശ്രദ്ധയോടെയുള്ള ജീവിതം നയിക്കുന്നവരാണ് ദ്വീപുകാരെന്നും നിരവധി ഔലിയാക്കളുടെ നാടാണിതെന്നും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവചലനങ്ങളോടെ ശക്തിയുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വിവിധ സംരഭങ്ങള്‍ ഉല്‍ഘാടനം ചെയ്യുകയും പോഷകസംഘടനകളുടെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും വിശ്വാസികളെ ഉല്‍ബോധിപ്പിക്കുകയും ചെയ്തു.

എപി മുഹമ്മദ് മുസ്‍ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ശിഹാബുദ്ദീന്‍ ബുഹാരി കടലുണ്ടി, മുഹമ്മദ് ഫാറുഖ് ജമലുല്ലൈലി, സയ്യിദ് കെഎസ്കെ തങ്ങള്‍, ശാഖിര്‍ ബാഫഖി, മുസ്തഫ സഖാഫി തെന്നല, എകെ ഇസ്മായില്‍ വഫ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY