DweepDiary.com | Monday, 20 August 2018

സമസ്ത ലക്ഷദ്വീപ് മഹാസമ്മേളനത്തിന് അഗത്തിയൊരുങ്ങി

In religious / 22 January 2018
അഗത്തി: ലക്ഷദ്വീപിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാര്‍ഷിക സംഗമമായ സമസ്ത ലക്ഷദ്വീപ് സമ്മേളനം 24, 25, 26 തിയതികളില്‍ നടക്കും . പത്തു ദ്വീപുകളില്‍ നിന്നായി മുവ്വായിരത്തോളം വരുന്ന എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, എസ് ബി വി നേതാക്കളും പ്രവര്‍ത്തകരും അഗത്തി ദ്വീപിലെ ബാവാഫക്കറുദ്ധീന്‍ നഗറില്‍ എത്തിച്ചേരും. 24, 25, 26 തിയ്യതികളിലായി ദിന രാത്രികളില്‍ ദേശീയം, ആരോഗ്യം, വിശ്വാസം, വിദ്യാഭ്യാസം, പ്രബോധനം, തുടങ്ങി സെമിനാര്‍ സെഷനുകളും സാംസ്കാരിക സമ്മേളനവും, മനുഷ്യജാലിക സൌഹൃദ റാലി എന്നിവയും സംഘടിപ്പിക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍, അഡ്വ.ഹംദുള്ളാ സഊഈദ്, പ്രോഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സത്താര്‍ പലന്തൂര്‍, ഡോ.ബഷീര്‍ഫൈസി, ഡോ.സാലിം ഫൈസി, ഡോ.സാലിം നദ് വി, മുസ്തഫാ അഷ്റഫി, മുഹമ്മദ് രാമന്തളി തുടങ്ങിയ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY