DweepDiary.com | Thursday, 22 February 2018

ഹാജിമാരുടെ ശ്രദ്ധയ്ക്ക്

In religious / 18 January 2018
കവരത്തി- ഈ വര്‍ഷം ലക്ഷദ്വീപില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച 283 പേരേയും നെറുക്കെടുപ്പില്ലാതെ തെരെഞ്ഞെടുത്തു. ഹജ്ജിന് അപേക്ഷ നല്‍കിയ എല്ലാവരും അവരവരുടെ യഥാര്‍ത്ഥ പാസ്സ്പോര്‍ട്ടും ഒരു പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോയും (വെള്ള ബാഗ്രൗണ്ടോടെ) മെഡിക്കല്‍ ഫിറ്റ്നസ് സെര്‍ട്ടിഫിക്കറ്റും അതാത് ദ്വീപിലെ DC/ SDO ഓഫീസില്‍ ഏല്‍പിക്കേണ്ടതാണ്. മിനിക്കോയി , കവരത്തി ദ്വീപ് ഒഴികെയുള്ള ഹാജിമാര്‍ ആദ്യ ഗഡുവായ 81,000 രൂപ ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി , കവരത്തിയുടെ സിന്‍ഡിക്കേറ്റ് ബാങ്ക് എക്കൗണ്ട് നമ്പരായ 9950 2010003244 എന്ന അക്കൗണ്ടില്‍ 25-ാം തിയതിക്ക് മുമ്പ് നിക്ഷേപിക്കുകയും കൗണ്ടര്‍ഫോയില്‍ അതാത് ദ്വീപിലെ മുകളില്‍ പറഞ്ഞ അധികാരികളെ 31.01.18 ന് മുമ്പ് ഏല്‍പിക്കേണ്ടതുമാണ്. കവരത്തി, മിനിക്കോയി ദ്വീപിലെ ഹാജിമാര്‍ സ്റ്റേറ്റ് ബാങ്കിലാണ് പൈസ നിക്ഷേപിക്കേണ്ടത്.ഇവര്‍ www.hajcommittee.gov.in എന്ന് വെബ്സൈറ്റില്‍ നിന്ന് പേ-ഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിവിധ ദ്വിപുകളില്‍ നിന്നും ഹജ്ജിന് അപേക്ഷ നല്‍കിയവര്‍
അഗത്തി- 55
അമിനി- 55
ആന്ത്രോത്ത്- 32
ചെത്ത്ലാത്ത്- 15
കില്‍ത്താന്‍- 39
കല്‍പേനി- 15
കവരത്തി- 25
കടമത്ത്- 32
മിനിക്കോയി- 15

SHARE YOUR FEEDBACK

RECENT IN THIS CATEGORY