DweepDiary.com | ABOUT US | Wednesday, 24 April 2024

താജൂല്‍ ഔലിയ ഉറൂസ് സമാപിച്ചു

In religious BY Admin On 22 October 2017
കവരത്തി: ലക്ഷദ്വീപിലെ ആത്മീയ നായകന്‍ താജൂല്‍ ഔലിയ സയ്യിദ് മുഹമ്മദ് ഗാസിം വലിയ്യുല്ലാഹിയുടെ 298-ാംമത് ഉറുസിനോടനുബന്ധിച്ച് ജാമിഅ ഖാസ്മീയ്യയില്‍ വെച്ച് നാല് ദിവസങ്ങളിലായി നടന്ന പരിപാടി വെള്ളിയാഴ്ച രാവിലെ ജാമിഅ ഖാസ്മിയ്യ ചെയര്‍മാന്‍ സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ നേതൃത്വത്തില്‍ ബദ് രിയ്യത്തുല്‍ ഹംസിയ്യ മജ്‌ലിസ് ശേഷം പതാക ഉയര്‍ത്തി തുടക്കം കുറിച്ചൂ. പതാക ഉയര്‍ത്തല്‍ പരിപാടിയില്‍ വിവിധ ദ്വീപുകളില്‍ നിന്നെത്തിയ്യ സംഘടനാ നേതാകളും പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് ജുമുഅക്ക് ശേഷം നടന്ന പണ്ഡിത സംഗമത്തില്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ല്യാരുടെ അദ്യക്ഷതയില്‍ മുഹിയുസുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ വിഷയമവതരിപ്പിച്ചു. ഇശാ നിസ്‌ക്കാരത്തിന് ശേഷം നടന്ന ഉദ്ഘാടന സഷന്‍ റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്ല്യാരുടെ അദ്യക്ഷതയില്‍ മുഹിയുസുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. മൂന്നം ദിവസം നടന്ന ആദര്‍ശ സംഗമത്തില്‍ അലി ബാവി രണ്ടത്താണി നേതൃത്വം നല്‍ക്കുകയും ശാക്കിര്‍ ബാവി മംമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ശേഷം നടന്ന ശാദുലി റാത്തീബിന് അബുല്‍ സലാം ബാഖവി പരപ്പനങ്ങാടി നേതൃത്വം നല്‍കി.
സമാപന സംഗമത്തിന് ഉറുസ് ചെയര്‍മാന്‍ തങ്ങക്കോയ തങ്ങളുടെ സ്വാഗത പ്രഭാഷണത്തൊടെ തുടക്കം കുറിച്ചു. സയ്യിദലി ബാഫഖി തങ്ങളുടെ അദ്യക്ഷതയില്‍ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലില്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലര്‍ ഏ. കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് എജുകേഷന്‍ ഡെയറക്ടര്‍ ബുസര്‍ ജംഹര്‍, എസ്.വൈ.എസ് കവരത്തി യൂണിറ്റ് പ്രസിഡന്റ് സൈനുല്‍ ആബിദ് സഫി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സി.പി.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, ജംഈയത്തുല്‍ മുഅല്ലിമിന്‍ പ്രസിഡ്ന്റ് ഹംസകോയ സഖാഫി, ജംഇയ്യത്തില്‍ മുഅല്ലിമിന്‍ ട്രഷറര്‍ ജാഫര്‍ അഹ്‌സനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എല്‍.സി.ഒ പ്രസിഡന്റ് ജമാലുദ്ധീന്‍ സഖാഫി, തര്‍ബിയത്ത് പ്രസിഡന്റ് എം.പി ചെറിയകോയ ഹാജി, മര്‍കസ് ലക്ഷദ്വീപ് പ്രസിഡന്റ് റഫീഖ് അന്‍ വരി, ഹൈദര്‍ മുസ്ല്യാര്‍, കെ.സി അബ്ദുല്‍ ഖാദര്‍ സാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
2018 ഏപ്രിലില്‍ കടമത്ത് ദ്വീപില്‍ നടക്കാനിരിക്കുന്ന എസ്.എസ്.എഫ് ലക്ഷദ്വീപ് സ്‌റ്റേറ്റ് പ്രഥമ ഹുബ്ബുറസുല്‍ കോണ്‍ഫ്രസിന്റെ പ്ര്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുാരി തങ്ങള്‍ താജുല്‍ ഔലിയ മുഹമ്മദ് ഖാസിം വലിയുള്ളാഹി (റ) ഉറുസ് മുബാറക്കില്‍ പ്രഖ്യാപിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY