DweepDiary.com | ABOUT US | Friday, 29 March 2024

ഐക്യ- ദാര്‍‍‍ഡ്യ പ്രകടന റാലി സംഘടിപ്പിച്ചു

In religious BY Admin On 18 September 2017
ചെത്ത്ലത്ത്- ചെത്ത്ലത്ത് യൂണിറ്റ് എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവര്‍ത്തകര്‍ സംയുക്തമായി റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്ക് ഐക്യ-ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രകടന റാലി സംഘടിപ്പിച്ചു. സ്ഥലത്തെ ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി പൊതു നിരത്തിലൂടെ പ്രകടനം കാഴ്ച വെക്കുകയും ജംഗ്ഷനിന്‍ വെച്ച് അവസാനിപ്പിക്കുകയും ചെയ്തു. സമാപന സമയം അബ്ദുറഹ്മാന്‍ സഖാഫി, ചെത്ത്ലാത്ത്, നിളാമുദ്ധീന്‍ സഖാഫി അമിനി എന്നിവര്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കുകയും അവരുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മ്യാന്‍മാറിലെ ബുദ്ധ ഭീകരരുടെ അക്രമങ്ങള്‍ക്ക് ഇരയായ റോഹിംഗ്യന്‍ മുസ്ലിമീങ്കളില്‍ ഒരു വിഭാഗം ഭാരതത്തിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവരെ മ്യാന്‍മാറിലേക്ക് തന്നെ തിരിച്ചയക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്വന്തം നാട്ടില്‍ അവരുടെ ജീവന്‍ അപകടത്തിലുമാണ്. ഈ അവസ്ഥയില്‍ റോഹിഗ്യന്‍ മുസ്ലിംങ്ങളോട് കരുണ കാണിക്കണമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. കൂടാതെ അവര്‍ക്ക് വേണ്ടി നിസ്ക്കാരത്തിലും അല്ലാത്തപ്പോഴും ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY