DweepDiary.com | ABOUT US | Friday, 29 March 2024

ഹാജിമാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

In religious BY Admin On 01 September 2016
കൊച്ചി- വിവിധ ദ്വീപുകളില്‍ നിന്ന് കപ്പല്‍ വഴി രണ്ടാം തിയതി ഇവിടെ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഈ ദിവസം ബന്ത് ആയതിനാല്‍ ഹാജിമാര്‍ക്കും അവരുടെ സഹായികള്‍ക്കും ഒരു തടസ്സവും നേരിടാത്ത വിധമാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ആന്ത്രോത്ത്, അമിനി, മിനിക്കോയി ദ്വീപുകാര്‍ക്ക് റോയല്‍ ഫോര്‍ ലക്ഷദ്വീപും, കല്‍പേനി ദ്വീപുകാര്‍ക്ക് നന്ദനയും, അഗത്തി, കില്‍ത്താന്‍, ചെത്ത്ലാത്ത്, കടമത്ത് ദ്വീപുകാര്‍ക്ക് ‍ഷ‍ാലിമാര്‍ ടൂറിസ്റ്റ് ഹോമും, കവരരത്തി ദ്വീപുകാര്‍ക്ക് ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസുമാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്.
വിവിധ ദ്വീപുകളില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണം. ആന്ത്രോത്ത്- 50, അഗത്തി- 40, കവരത്തി- 58, കല്‍പേനി-41, കടമത്ത്- 23, അമിനി-22, കില്‍ത്താന്‍-31, ചെത്ത്ലാത്ത്-13, മിനിക്കോയി- 9. രണ്ട് ഹുജ്ജാജുകളടക്കം ആകെ 289 പേരാണ് ഇത്തവണ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ദ്വീപില്‍ നിന്ന് മക്കയിലേക്ക് പോകുന്നത്. അഞ്ചാം തിയതി വൈകുന്നേരം 4:30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. മടക്ക യാത്ര ഒക്ടോബര്‍ 14 ന്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY