DweepDiary.com | ABOUT US | Thursday, 25 April 2024

പ്ലസ് ഒണ്‍ ക്ലാസ്സിന് തുടക്കം കുറിച്ച് ഇമാദുല്‍ ഇസ്ലാം മദ്രസ്സ

In religious BY Admin On 19 August 2016
ചെത്ത്ലാത്ത്- ചെത്ത്ലാത്ത് ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മദ്രസ്സാ സ്ഥാപനത്തില്‍ പ്ലസ് ഒണ്‍ ക്ലാസ്സിന് തുടക്കം കുറിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇമാദുല്‍ ഇസ്ലാം മദ്രസ്സ ഭാവവാഹികള്‍. മദ്രസ്സ വിദ്യാഭ്യാസത്തിന് ഒരു പുത്തനുണര്‍വ് നല്‍കിയ പദ്ധതിയുടെ ഉത്ഘാടനം ഫത്തഹുറഹ്മാന്‍ മദ്രസ്സ സദര്‍ മഅല്ലിം എ.കുഞ്ഞിഅഹമദ് മദനി നിര്‍വ്വഹിച്ചു. പി.പി ഹമീദ് ഹാജി, പ്രസിഡന്റ് ഇമാദുല്‍ ഇസ്ലാം മദ്രസ്സ അധ്യ ക്ഷത വഹിച്ചു. പത്താം ക്ലാസ്സില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന സമ്മാന ദാനം ആലിമുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. പി.പി.അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, എ.‌ഷൗക്കത്തലി മാസ്റ്റര്‍, കെ.പി.മുഹമ്മദ് സഈദ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി, കെ.ബി.ഇസ്മാഇല്‍ അഷ്റഫി, ടി.പി.ഹസ്സന്‍ സഖാഫി, ജാഫര്‍ഷാ മള്ഹരി തുടങ്ങിയവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് ജോ.സെക്രട്ടറി ചെറിയകോയ സ്വാഗതവും സെക്രട്ടറി സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY