DweepDiary.com | ABOUT US | Friday, 19 April 2024

അഗത്തി മര്‍കസില്‍ സി.എം വലിയുല്ലാഹി ആണ്ട് നേര്ച്ച് ജൂലൈ 16നു കൊടിയുയരും

In religious BY Admin On 12 July 2016
അഗത്തി (12/07/2016): സി.എം. വലിയുല്ലാഹി (റ) വിന്റെ 26 ാം ആണ്ട് നേര്‍ച്ച 2016 ജൂലൈ 16 മുതല്‍ 19 വരെ (ശനി മുതല്‍ ചൊവ്വ) തിയ്യതികളില്‍ അതിവിപുലമായി അഗത്തി സി‌എം നഗറി.ല്‍ വെച്ച് നടക്കും. ആണ്ട് നേര്‍ച്ച പരിപാടികള്‍ക്ക് 29/06/2016’നു അഗത്തി മര്‍കസില്‍ നടന്ന സ്വാഗത സംഘം യോഗത്തില്‍ അന്തിമരൂപം നല്‍കി. ജൂലൈ 16 ശനിഴാഴ്ച വൈകുന്നേരം 7 മണിക്ക് മര്‍കസ് പ്രസിഡന്റ് എം അബ്ദുല്‍ സമദ് കോയ ദാരിമിയുടെ പ്രാര്‍ത്ഥനയോടെ കെ‌സി അബ്ദുള്‍ ഖാദര്‍ സഖാഫി ഉല്‍ഘാടനം ചെയ്യും. സയ്യിദ് സൈനുദ്ദീന്‍ അല്‍-ബുഹാരി (കൂരിക്കുഴി തങ്ങള്‍) മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയില്‍ സയ്യിദ് സൈനുദ്ദീന്‍ അല്‍-ബുഹാരി (കൂരിക്കുഴി തങ്ങള്‍), എം അബ്ദുല്‍ സമദ് കോയ ദാരിമി, കെ‌സി അബ്ദുല്‍ ഖാദര്‍ സഖാഫി, എം‌സി അബ്ദുല്‍ റഹിമാന്‍ ദാരിമി, പി‌പി അബ്ദുല്‍ ലത്തീഫ് മുസ്ലാര്‍, ടി‌കെ‌പി അബൂ സലാം കോയ മുസ്ലാര്‍, സാദിഖ് ഫാളിലി തുടങ്ങിയ നിരവധി പണ്ഡിതരും മുത്വ-അല്ലീമീങ്ങളും ഉമറാക്കളും സംബന്ധിക്കും.

കാര്യപരിപാടികള്‍:-
ജൂലൈ 16–18 – മതപ്രഭാഷണം
ജൂലൈ 17-18 - ഉച്ചയ്ക്ക് 2നു ഹജ്ജ് പഠന ക്ലാസ്
ജൂലൈ 19 - രാവിലെ മൌലൂദ് പരായണം, രാത്രി ദിക്റ് ദുആ സമ്മേളനം

SHARE YOUR FEEDBACK

RECENT IN THIS CATEGORY