കില്‍ത്താനില്‍ ക്രൈന്‍ അപകടം
കില്‍ത്താന്‍- ലക്ഷദ്വീപ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ ക്രൈന്‍ (ജെ.സി.ബി) കോസ്റ്റല്‍ പോലീസ് ബോട്ട് കരക്ക് കയറ്റവേ നിയന്ത്രണം വിട്ട് മറിഞ്ഞു. ആളപായമില്ല. ബോട്ടിനെ പൊക്കിയെടുത്ത് കൊണ്ട് വരുന്ന സമയത്ത് പരിധിവിട്ട് ആടിയുലഞ്ഞതാണ് നിയന്ത്രണം വിടാന്‍ കാരണമായതെന്ന് ഡ്രൈവര്‍ ശ്രീ.എ.സി.ഉമര്‍ പറഞ്ഞു. ക്രൈന്‍ നിയന്ത്രണം വിട്ടയുടനെ ഡ്രൈവര്‍ ഉമര്‍ പുറത്തേക്ക് ചാടിയത് അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെടാന്‍ കാരണമായി. ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാരുടേയും പോലീസുകാരുടേയും ശ്രമഫലമായി മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ ക്രൈന്‍ നേരെയാക്കാന്‍ സാധിച്ചു.