DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് സാഹിത്യം കടലും കടന്ന്

In regional BY Admin On 23 November 2015
കൊല്ലം(231.11.15):- ലക്ഷദ്വീപ് സാഹിത്യം കടലും ഭേദിച്ച് മുന്നേറുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം നാഷണല്‍ ബുക്സിന്റെ കൂട്ടാഴ്മയില്‍ കില്‍ത്താന്‍ സ്വദേശി ശ്രീ.കെ.ബാഹിറിന്റെ 'ഹജ്ജിന്റെ നിര്‍വൃതിയില്‍' ചര്‍ച്ചചെയ്യപ്പെട്ടത്. നാഷണല്‍ ബുക്സിന്റെ എഡിറ്റര്‍ കൂടിയായ ഡോ.മുന്‍ജിനാട് പത്മകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലത്തിലെ പൊതു ഗ്രന്ഥശാല കേന്ദ്രീകരിച്ച് നടത്തപ്പെടുത്ത സാഹിത്യ കൂട്ടാഴ്മയില്‍ 'ഹജ്ജിന്റെ നിര്‍വൃതി' ഇടം പിടിക്കുകയായിരുന്നു. നാഷണല്‍ ബുക്സ് തന്നെയാണ് 'ഹജ്ജിന്റെ നിര്‍വൃതിയില്‍' പുറത്തിറക്കിയത്. എന്നാല്‍ വൈകിയായിരുന്നു പുസ്തകത്തിന്റെ സന്ദേശവും ഭാഷയും മനസ്സിലാക്കിയതെന്ന് എഡിറ്റര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. അമുസ്ലിമീംഗളുടെ കൂട്ടാഴ്മയില്‍ മുസ്ലിംങ്ങളുടെ ഹജ്ജ് ചര്‍ച്ചാ വിഷയമായി. ദ്വീപിന്റെ സാഹിത്യത്തിന് ലഭിച്ച അംഗീകാരം. ചര്‍ച്ചയില്‍ പുസ്കത്തെ പുകഴ്ത്തി സംസാരിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ഹജ്ജ് എന്ന കര്‍മ്മത്തിന്റെ പൂര്‍ണ്ണ രൂപം ലഭിക്കാന്‍ പുസ്തകത്തിന് സാധ്യമായെന്ന് ഡോ.മുന്‍ജിനാട് പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. (പുസ്തകം നാഷണല്‍ ബുക്സിന്റെ പുസ്തക ശാലകളില്‍ നിന്ന് ലഭിക്കും)

SHARE YOUR FEEDBACK

RECENT IN THIS CATEGORY