DweepDiary.com | ABOUT US | Thursday, 25 April 2024

ഡീസല്‍ ക്ഷാമം രൂക്ഷം - ലോഡ് ഷെഡ്ഡിങ്ങ് 6 മണിക്കൂര്‍ 12 മണിക്കൂറാക്കി

In regional BY Admin On 30 June 2015
അഗത്തി (30/06/2015): ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ ലക്ഷദ്വീപിലെ അഗത്തിയില്‍ വൈദ്യുതി വിതരണം അനിശ്ചിതത്വത്തിലായി. ബേപ്പൂരില്‍ നിന്നും ചരക്ക് കപ്പലുകളില്‍ ഡീസല്‍ എത്താത്തതിനെ തുടര്‍ന്ന് മൂന്ന്‍ ദിവസമായി ഇവിടെ ലോഡ്ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തിയിരുന്നു. ആറ് മണിക്കൂറായിരുന്നു ഇത്. എന്നാല്‍ ഡീസല്‍ സംഭരണം തീരാറായ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ്ങ് സമയം വര്‍ദ്ധിപ്പിക്കാന്‍ ചീഫ് എക്സികുട്ടീവ് എഞ്ചിനീയര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ ആറ് മണിക്കൂര്‍ ലോഡ്ഷെഡിങ്ങ് പകല്‍ മുഴുവനും വ്യാപിപ്പിച്ചു. ഇന്ന്‍ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പരിശുദ്ധ റമളാന്‍ മാസമായതിനാല്‍ പൊതുജനങ്ങള്‍ക്ക് കനത്ത ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാവുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY