DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപ് ഹ്രസ്വ ചിത്ര പ്രദര്‍ശനം

In regional BY Admin On 10 April 2015
കില്‍ത്താന്‍(11.4.15):- ലക്ഷദ്വീപില്‍ നിന്ന് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ (ഷോര്‍ട്ട് ഫിലിംസ്) കോര്‍ത്തിണക്കി പ്രദര്‍ശനം വെക്കാനൊരുങ്ങുകയാണ് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം. ഇതുവരെയായി ദ്വീപില്‍ നിന്ന് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നതാണെങ്കിലും അതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ ഒന്നിനും സമയം കണ്ടെത്താന്‍ കഴിയാത്ത സമൂഹത്തിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരുകയാണ് ഹ്രസ്വ ചിത്രങ്ങള്‍. സ്ഥലത്തെ ബര്‍ക്കത്ത് ഭവനില്‍ ഇന്ന് രാത്രി 8.30 മണിക്കാണ് പ്രദര്‍ശനം. പ്രവേശനം തികച്ചും സൗജന്യമാണ്. പരിപാടി എസ്.ഡി.ഓ ശ്രീ.കെ.എന്‍.കാസ്മിക്കോയ ഉദ്ഘാടനം ചെയ്യും.
പ്രദശനത്തിനൊരുങ്ങുന്ന ചിത്രങ്ങള്‍
1. ഗാന്ധി ദ്വീപ്, 2. ട്രാവല്ലര്‍. 3. ബ്ലാക്ക് മൈന്‍ഡ്. 4. ഇമ്മിണി ബല്യകാര്യം. 5. ഡ്യൂട്ടി. 6. ന്യൂഡില്‍സ് മുടിയന്‍, കൂടാതെ കേരളത്തിലെ പ്രസിദ്ധമായ ഹ്രസ്വ ചിത്രങ്ങളും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY