DweepDiary.com | ABOUT US | Saturday, 20 April 2024

"പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍"-ഒന്നരവര്‍ഷം പോലീസിനെ വെട്ടിച്ച കള്ളന്‍ പിടിയില്‍

In regional BY Admin On 24 February 2015
കവരത്തി (24/02/2015): ഒന്നരവര്‍ഷക്കാലമായി തലസ്ഥാന നിവാസികളേയും പോലീസിനേയും മുള്‍മുനയില്‍ നിര്‍ത്തിയ കള്ളനെ പിടികൂടി. നിരവധി മോഷണക്കേസിലെ പ്രതിയായ തുരുമ്പ് ശഫീഖിനെയാണ് തോണ്ടി സഹിതം ഇന്ന്‍ പുലര്‍ച്ചെ സി‌ഐ സമീറും സംഘവും പിടികൂടിയത്. തലസ്ഥാന പോലീസിന് നാണക്കേടുണ്ടാക്കി വിലസുകയായിരുന്ന ശഫീഖിനെ പിടിക്കാന്‍ പറ്റിയത് പോലീസിന് കനത്ത ആശ്വാസമാണ് നല്‍കുന്നത്. ഒന്നരവര്‍ഷമായി പോലീസ് വിരിയിച്ച വലകളില്‍ കുരുങ്ങാതെ കള്ളന്മാരുടെ ലോകത്തെ ഇതിഹാസ നായകനാവുകയായിരുന്നു തുരുമ്പ് ശഫീഖ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY