DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിന്‍റെ നാലാമത്തെ നാവിക കേന്ദ്രം ബിത്ര: നാവിക സേന

In regional BY Admin On 18 December 2014
കൊച്ചി: ഭാരതത്തിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തി സുരക്ഷയുടെ തന്ത്രപ്രധാനമായ ലക്ഷദ്വീപുകളില്‍ നാലാമത്തെ നാവിക കേന്ദ്രം തുടങ്ങുവാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ ലക്ഷദ്വീപിന്‍റെ തെക്ക് ഭാഗം മിനിക്കോയ് നാവിക കേന്ദ്രവും കൊച്ചിയോട് അടുത്തുള്ള ആന്ത്രോത്ത് നാവിക കേന്ദ്രവും ഇവയുടെ പ്രവര്‍ത്തികളെ യോജിപ്പിക്കുവാന്‍ ദ്വീപ് രക്ഷക്ക് എന്ന പേരില്‍ തലസ്ഥാനമായ കവരത്തിയില്‍ നാവിക ആസ്ഥാനവുമാണ് നിലവില്‍ ദ്വീപിലുള്ളത്. എന്നാല്‍ ലക്ഷദ്വീപിന്‍റെ വടക്കുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളക്കടത്ത് എന്നിവ പലപ്പോയും നാവിക സേനയുടെ ശ്രദ്ധയില്‍പ്പെടാറില്ല. ചെത്ലാത് ദ്വീപിന്‍റെ ഭരണ നിര്‍വ്വഹണ പരിതിയിലുള്ള ജനവാസമില്ലാത്ത ദ്വീപായ ചെറിയപാണിയില്‍ കടല്‍വെള്ളരി കടത്തുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ മുക്കുവന്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് നാവിക സേന പിടികൂടിയിരുന്നു. എന്നാല്‍ പ്രതികളെ ചെത്ലാത് പോലീസില്‍ നാവിക സേന എത്തിച്ചില്ലായിരുന്നു എന്ന ആക്ഷേപമുണ്ടായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY