DweepDiary.com | ABOUT US | Friday, 29 March 2024

"അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി" - ഇഖ്റാഅ` അധികൃതര്‍ നടപടികള്‍ ആരംഭിച്ചു

In regional BY Admin On 22 November 2014
കോഴിക്കോട്: ജനുവരിയില്‍ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്ന ഇഖ്റാഅ` ഇന്‍റര്‍നാഷണല്‍ ആശുപത്രി അധികൃതര്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇരുപതില്‍ അധികം സ്പെഷ്യാലിറ്റി ഡിപാര്‍ട്മെന്‍റുള്ള ഇഖ്റാഅ` കോഴിക്കോടുള്ള ജെ‌ഡി‌ടിയുടെ കീഴിലുള്ളതാണ്. ഇപ്രാവശ്യം മാനസികാരോഗ്യ വിദഗ്ദ്ധന്‍ (Psychiatrist), നേത്രരോഗ വിദഗ്ദ്ധന്‍ (Ophthalmologist) എന്നിവരുടെ സേവനം കൂടി പുതുതായി ഉള്‍പ്പെടുത്തും. ഇവകൂടാതെ ജനറല്‍ മെഡിസിന്‍, അന്സ്തേഷ്യന്‍, സര്‍ജന്‍, ഗൈനക്കോളജി, ENT, ശിശുരോഗ വിദഗ്ദ്ധന്‍, പാത്തോളജി/ മൈക്രോ ബയോളജി, റേഡിയോളജിസ്റ്റ്, അസ്ഥിരോഗ വിദഗ്ദ്ധന്‍ (Orthopedics) എന്നിവരുടെ സേവനം കൂടി ലഭ്യമാകും. ലക്ഷദ്വീപ് ആരോഗ്യവകുപ്പും അഗത്തിയില്‍ മാറിവരുന്ന പഞ്ചായത്തുകളും ജാഗരൂകരാവുകയാണെങ്കില്‍ ലക്ഷദ്വീപിലെ ഏറ്റവും മികച്ച-ഗുണനിലവാരമുള്ള ചികില്‍സാ കേന്ദ്രമായി അഗത്തി മാറും. അല്ലാത്ത പക്ഷം അമൃതയെ പോലെ ഒരു "പരീക്ഷണ നിരീക്ഷണ" കേന്ദ്രമായി മാറിപ്പോവും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY