DweepDiary.com | ABOUT US | Friday, 19 April 2024

എല്‍.ഡി.ടെസ്റ്റ് -ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യാത്രാ ചെവല് സര്‍ക്കാര്‍ നല്‍കും

In regional BY Admin On 28 October 2014
കവരത്തി- എല്‍.ഡി/സ്റ്റെനോഗ്രാഫ് ടെസ്റ്റിനായി കൊച്ചിയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഡയരക്ടര്‍ സര്‍വ്വീസ് ശ്രീ.ഡി.കാര്‍ത്തികേയന്‍ (സര്‍വ്വീസസ്) ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ടെസ്റ്റില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അവര്‍യാത്ര ചെയ്ത കപ്പല്‍/ട്രയിന്‍/ബസ്സ് തുടങ്ങിയ പോക്കുവരവ് ടിക്കറ്റുകള്‍ ഹാള്‍ടിക്കറ്റ് സഹിതം അതാത് ദ്വീപ് എസ്.ഡി.ഓ മുഖാന്തിരം കവരത്തി സര്‍വ്വീസ് സെക്ഷെന്‍, സെക്രട്ടറിയേറ്റ് എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് ഭക്ഷണവും താമസത്തിനും ഒരു ദിവസം കുറഞ്ഞത് 500 രൂപയെങ്കിലും ചെലവ് വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊന്നും അധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. 400 ഓളം വിദ്യാര്‍ത്ഥികളാണ് ടെസ്റ്റിനായി കൊച്ചിയിലെത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY