DweepDiary.com | ABOUT US | Saturday, 20 April 2024

ബി.എസ്.എന്‍.എല്‍ വേലിയുടെ പൊളിഞ്ഞ ഭാഗം എടുത്തുമാറ്റി (Dweepdiary Impact)

In regional BY Admin On 26 October 2014
കില്‍ത്താന്‍- ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടത്തിന്റെ കോമ്പൗണ്ട് വേലി അപകടനിലയിലെന്ന വാര്‍ത്ത ദ്വീപ് ഡയറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇതിന്റെ മുകള്‍ ഭാഗത്ത് നിന്ന് പൊളിഞ്ഞ് വീഴാറായ ഭാഗം അധികൃതര്‍ എടുത്തുമാറ്റി. എന്നാല്‍ കോമ്പൗണ്ട് റോഡിലേക്ക് ഏതു നിമിഷവും നിലം പതിച്ചേക്കാം. സ്ഥത്തെ എസ്.ഡി.ഓയും ബി.എസ്.എന്‍.എല്‍ അധികൃകരും ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതില്‍ നിന്ന് എന്തെങ്കിലും അപകടമുണ്ടായാല്‍ ഇതിലൂടെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ജീവഹാനി സംഭവിച്ചേക്കാമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. രോഗം വരുന്നതിനേക്കാള്‍ നല്ലതല്ലെ രൊഗം വരാതെ നോക്കുന്നത്. അതിനാല്‍ അധികാരികള്‍ ഇത് ഏറെ ഗൗരവത്തിലെടുക്കണമെന്ന് ദ്വീപ് ഡയറിയും അഭ്യര്‍ത്ഥിക്കുന്നു.
വായനക്കാരുടെ ശ്രദ്ധയില്‍ ഇത്തരം സംഭവങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ദ്വീപ് ഡയറിയെ അറിയിക്കുക.വാര്‍ത്തകളും ചിത്രങ്ങളും അയക്കേണ്ട വിലാസം dweepdiary@gmail.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY