DweepDiary.com | ABOUT US | Saturday, 20 April 2024

കൊച്ചു ബിത്രയ്ക്കായി എ.ടി.എം തുറന്നു

In regional BY Admin On 20 October 2014
ബിത്ര(17.10.14):- കൊച്ചു ബിത്രയ്ക്കായുള്ള എ.ടി.എം. സിന്‍ഡിക്കറ്റ് ബാങ്ക് എക്സിക്യുട്ടീവ് ഡയരക്ടര്‍ ശ്രീ.ടി.കെ.ശ്രീവാസ്തവാ ദ്വീപുകാര്‍ക്കായി സമര്‍പ്പിച്ചു. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ ലക്ഷദ്വീപ് എം.പി. ശ്രീ.മുഹമ്മദ് ഫൈസലും പി.സി.സി. ശ്രീ.ആച്ചാട അഹമദ് ഹാജിയും അഡ്മിനിസ്ട്രേറ്ററും ഇവിടെ എത്തി. നാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹം സഫലീകരിച്ചതിന്റെ നിര്‍വൃതിയിലാണ് നാട്ടുകാര്‍. ബാങ്ക് സൗകര്യമില്ലാത്ത ദ്വീപുകാര്‍ക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് നാട്ടുകാര്‍. ശ്രീ.എന്‍.കെ.മുഹമ്മദ് ബാങ്ക് മേനേജര്‍ ചെത്ത്ലാത്തിന്റെ മേല്‍ നോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചെത്ത്ലാത്ത് യൂണിറ്റിന്റെ അധീനത്തിലാണ് ബിത്ര എ.ടി.എം. കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY