റോഡുകള്‍ സഞ്ചാര യോഗ്യമല്ല- ഓട്ടോ തൊഴിലാളികളുടെ സമരം ശക്തം
കില്‍ത്താന്‍(13.09.14):- ദ്വീപിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനെതിരെ ഓട്ടോ തൊഴിലാളി യൂണിയന് SDO ഓഫീസിലേക്ക് പ്രധിശേധ മാര്‍ച്ച് നടത്തി. ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ചില്‍ തൊട്ടടുത്ത റോഡില്‍ രൂപം കൊണ്ട കുഴിയില്‍ തെങ്ങിന് തൈ നെട്ട് പ്രതിഷേധമര്പ്പിച്ച് പ്രസിഡന്റ് സി.കെ.കുഞ്ഞിക്കോയ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുദ്രാവാക്യങ്ങളും അകമ്പടിയോടെ മാര്‍ച്ച് SDO ഓഫീസില്‍ എത്തി. മാര്‍ച്ചിനെ അഭിസെബോധന ചെയ്ത് എം.കെ.മുഹമ്മദ് ശാഫി സംസാരിച്ചു. തുടര്‍ന്ന് നാട്ടിലെ റോഡിന്റെ ദാരുണമായ അവസ്ഥയെക്കുറിച്ചും യാത്രക്കാര്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള നിവേദനം SDO ന് സമര്‍പ്പിച്ചു. 5 ദിവസത്തെ ഇടവേള നല്‍കിക്കൊണ്ട് പ്രതിഷേധ മാര്‍ച്ച് സമാപിച്ചു. ഈ സമയപരിധിക്കുള്ളില്‍ പ്രശ്ന പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഓട്ടോ തൊഴിലാളി യൂണിയന് മെമ്പര്‍ മുഹമ്മദ് ശാഫി ദ്വീപ് ഡയറിയോട് പറഞ്ഞു. നാട്ടില്‍ അലഞ്ഞുതിരിയുന്ന കന്നു കാലികളെ പിടിച്ച് കെട്ടുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ സമരസമിതിക്ക് ഉറപ്പ് കൊടുത്തു.