DweepDiary.com | ABOUT US | Friday, 29 March 2024

നീറുന്ന പ്രശ്നങ്ങള്‍ക്കെതിരെ ഐ‌എന്‍‌സി ധര്‍ണ നടത്തി

In regional BY Admin On 28 August 2014
ചെത്ലാത്(28/08/2014): ചെത്ലാത്ത് ദ്വീപിനോട് ദ്വീപ് ഭരണകൂടം തുടരുന്ന അവഗണനക്കെതിരെ ഇന്ത്യ ന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ‌എന്‍‌സി) എസ്‌ഡി‌ ഓഫീസിലേക്ക് ധര്‍ണ നടത്തി. ധര്‍ണയില്‍ ദ്വീപിലെ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചെത്ലാത് ദ്വീപിലെ രോഗികള്‍ക്ക് ലേഡി ഡോക്ടര്‍മാര്‍ ദ്വീപുകാര്‍ക്ക് മരീചിക മാത്രം. ഇടക്കാലത്ത് രണ്ട് സ്ഥിര ലേഡി ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ഒരാള്‍ സ്ഥലം മാറ്റം വാങ്ങിച്ച്പോയി. മറ്റൊരാളെ മൂന്നു മാസത്തേക്ക് ബിത്ര ദ്വീപിലേക്ക് ഡെപ്യൂട്ട് ചെയ്തു. കൂടാതെ ഡെന്റല്‍ ഡോക്ടറിന് സഹായിയായിട്ടുള്ള ഒരു ഡെന്‍റല്‍ മെക്കാനിക്, എപ്പോയെങ്കിലും കൂട്ടത്തോടെ വരുന്ന കപ്പലുകള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഐ‌എന്‍‌സി ഉന്നയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY