വഴിയിൽ കളഞ്ഞു കിട്ടിയ പേഴ്സ് തിരിച്ചു നൽകി മാതൃകയായി എട്ടാം ക്ലാസുകാരൻ

ആന്ത്രോത്ത്: വഴിയിൽ നിന്നും കളഞ്ഞു
കിട്ടിയ പണവും രേഖകളുമടങ്ങിയ
പേഴ്സ് തിരിച്ചു നൽകി മാതൃകയായി എട്ടാം ക്ലാസുകാരൻ സയ്യിദ് ഹിഷാം. വഴിയിൽ നിന്നും ലഭിച്ച പേഴ്സ് തൊട്ടടുത്തുള്ള കാനറ ബാങ്കിലെത്തി ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു ഹിഷാം.
ആന്ത്രോത്ത് സ്വദേശി കണ്ടേത്ത് ഷിഹാബുദ്ദീന്റെയും എ കെ റസീനാ ബീഗത്തിന്റെയും മകനാണ് സയ്യിദ് ഹിഷാം.